ചർമ്മം സുന്ദരമാക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Pavithra Janardhanan February 2, 2021

ചര്‍മ്മത്തിന്റെ സ്വഭാവം അറിഞ്ഞു വേണം ചര്‍മ്മസംരക്ഷണം നടത്താന്‍.ഇല്ലെങ്കിൽ പണി പാളും.എണ്ണമയം കൂടുതലുള്ള ചര്‍മ്മമുള്ളവര്‍ എണ്ണയുടെയും പാല്‍പ്പാടയുടെയും ഉപയോഗം പടേ ഒഴിവാക്കണം. ഇല്ലെങ്കില്‍ മുഖക്കുരുവും കാരയും ഉണ്ടാകാനിടയുണ്ട്. വിണ്ടുകീറിയ ചര്‍മ്മമുള്ളവര്‍ക്ക് മുഖത്ത് എന്ത് തേച്ചാലും നീറ്റലുണ്ടാകും.അതുകൊണ്ട് തന്നെ എല്ലാ ചര്‍മ്മക്കാര്‍ക്കും ഒരേ പോലുള്ള സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ശ്രദ്ധിക്കണം.

മൂന്ന് ടേബിള്‍ സ്‌പൂണ്‍ കടലമാവില്‍ ഒരുനുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ പാലൊഴിച്ച്‌ കുഴച്ച്‌ മുഖത്ത് പുരട്ടി ഉണങ്ങുമുമ്ബ് കഴുകി കളയുക. മുള്‍ട്ടാണിമിട്ടിയും ചന്ദനവും റോസ് വാട്ടറില്‍ മിക്സ് ചെയ്തു മുഖത്ത് പുരട്ടി ഉണങ്ങുമ്ബോള്‍ കഴുകിക്കളയാം. തുളസിയിലയും മഞ്ഞളും അരച്ച്‌ മുഖത്തിട്ടാല്‍ മുഖക്കുരു അപ്രത്യക്ഷമാകും. തക്കാളിനീരും പയറുപൊടിയും ചന്ദനവും ചേര്‍ത്ത മിശ്രിതം മുഖത്തിട്ടു ഉണങ്ങുമ്ബോള്‍ കഴുകികളയാം. തണ്ണിമത്തന്റെ നീര് കൊണ്ട് തുടയ്‌ക്കുന്നത് മുഖത്തിന് തിളക്കം നല്‍കും.

Read more about:
EDITORS PICK