2023 മുതല്‍ ഫോര്‍ഡ് കമ്പനിയുടെ കാറുകളില്‍ ആ൯ഡ്രോയിഡ് സിസ്റ്റം

Pavithra Janardhanan February 3, 2021

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് കമ്പനിയുടെ കാറുകളില്‍ ഇനി മുതല്‍ ആന്‍ഡ്രായിഡ് സിസ്റ്റം. ഗൂഗിളുമായി ആറു വര്‍ഷത്തെ കരാറില്‍ ഒപ്പു വെച്ചിരിക്കുകയാണ്.2023 മുതല്‍, ലക്ഷക്കണക്കിന് വരുന്ന ഫോര്‍ഡ്, ലിങ്കണ്‍ കാറുകളില്‍ ഇ൯ഫോര്‍ടെയിന്‍മെന്റ് ആവശ്യങ്ങള്‍ക്കായി ഇനി ആ൯ഡ്രോയിഡ് സിസ്റ്റമാവും ഉപയോഗിക്കുക. ഫോണ്‍ ഉപയോഗിക്കാതെ തന്നെ ഗൂഗിള്‍ മാപ്പ് സൗകര്യവും വോയ്സ് അസിസ്റ്റന്റും ഉപയോഗിക്കാനാവും എന്നതാണ് ഈ കരാറിന്റെ സവിശേഷത. കൂടാതെ, ഫോര്‍ഡ് കാറുകളില്‍ ഇനി പ്ലേസ്റ്റോറും ലഭ്യമാവും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം, ഗാനങ്ങളും, ഓഡിയോ ബുക്കുകളും, പോഡ് കാസ്റ്റുകളും ഡൗണ്‍ലോഡ് ചെയ്ത് ആസ്വദിക്കാം.

കൂടാതെ, ഗൂഗിള്‍ ആയിരിക്കും ഇനി മുതല്‍ ഫോര്‍ഡിന്റെ ക്ലൗഡ് ഡാറ്റാ സ്റ്റോറേജ് കൂട്ടാളി. ആര്‍ട്ടിഫിഷല്‍ ഇന്റലിജ൯സ്, ഡാറ്റാ അനാസിലിസ് മേഘലകളിലെ സേവനങ്ങള്‍ക്കും പുതിയ കരാര്‍ വഴി വെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവഴി, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, മാര്‍ക്കറ്റിംഗ്, നിര്‍മാണ മേഘലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് ഫോര്‍ഡ് കണക്കു കൂട്ടുന്നു.

Tags:
Read more about:
EDITORS PICK