മഹാമാരിക്ക് ശേഷം ക്ഷീര കർഷകർ തിരിച്ചുവരവിന്റെ പാതയിൽ, മന്ത്രി കെ രാജു

Pavithra Janardhanan February 3, 2021

ക്ഷീരകര്‍ഷകര്‍ മഹാമാരിക്ക് ശേഷം തിരിച്ച്‌ വരവിന്റെ പാതയിലാണെന്ന് മൃഗ സംരക്ഷണവകുപ്പ് മന്ത്രി കെ രാജു. അടിമാലിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

അടിമാലി മച്ചിപ്ലാവിലാണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. അടിമാലിയിലെ മൃഗാശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് ഏറെനാളായി ആവശ്യമുയര്‍ന്നിരുന്നു.

ഗ്രാമപഞ്ചായത്ത് അനുവദിച്ച ഭൂമിയില്‍ 75 ലക്ഷം രൂപ മുടക്കിയാണ് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.മച്ചിപ്ലാവില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മികച്ച ക്ഷീരകര്‍ഷകരെ ആദരിച്ചു.

Read more about:
EDITORS PICK