നല്ല നാടന്‍ സംഭാരം ശീലമാക്കാം, ഗുണങ്ങള്‍

Pavithra Janardhanan February 3, 2021

ചൂടുകാലത്ത് മലയാളികള്‍ക്ക് ദാഹമകറ്റാന്‍ ഒഴിച്ചുകൂടനാകാത്തതാണ് നല്ല നാടന്‍ സംഭാരം. ദാഹമകറ്റുക മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവുണ്ട് മോരിന്‍ വെള്ളത്തിന്. പാലിന്റെ ഗുണങ്ങളെല്ലാം നല്‍കുന്നതാണ് മോര്. കൊഴുപ്പ് കളഞ്ഞതായതിനാല്‍ അമിതമായ കലോറി ഇത് കുടിക്കുന്നതിലൂടെ ശരീരത്തില്‍ എത്തില്ല.
ദഹന സംബന്ധമായ പ്രശ്നങ്ങളെ അകറ്റാന്‍ മോരിന് പ്രത്യേക കഴിവുണ്ട്. സംഭാരത്തില്‍ ചേര്‍ക്കുന്ന ഇഞ്ചിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

വിറ്റാമിനുകളുടെ കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുക്കാന്‍ ദിവസേന മോര് കുടിക്കുന്നത് ശീലമാക്കിയാല്‍ മതി. ജീവകങ്ങളെ കൂടാതെ സിങ്ക്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം കാത്സ്യം എന്നീ പോഷകങ്ങളും മോരില്‍ ധരാളമായി അടങ്ങിയിട്ടുണ്ട്. മോര് സ്ഥിരമായി കുടിക്കുന്നത് പൈല്‍‌സ് ചെറുക്കുന്നതിനുള്ള ഉത്തമ മാര്‍ഗമാണ്.

Read more about:
EDITORS PICK