താലിബാന്‍ ഭീകരരുടെ ആക്രമണം, 16 അഫ്ഘാൻ സുരക്ഷ സൈനികര്‍ കൊല്ലപ്പെട്ടു

Pavithra Janardhanan February 5, 2021

അഫ്​ഗാനിസ്​താനില്‍ താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ 16 സുരക്ഷ സൈനികര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.ഉത്തര അഫ്​ഗാന്‍ പ്രവിശ്യയായ കുന്‍ദുസിലെ ഖാന്‍ അബാദ്​ ജില്ലയിലെ സൈനിക പോസ്​റ്റിനു നേരെയായിരുന്നു ആക്രമണം.

രണ്ട്​ സൈനികരെ ഭീകരര്‍ ബന്ധിയാക്കിയതായി പ്രവിശ്യ കൗണ്‍സില്‍ അംഗം റബ്ബാനി റബ്ബാനി പറഞ്ഞു. അടുത്തിടെ സമാധാന ശ്രമങ്ങള്‍ തുടരവേ അഫ്​ഗാനില്‍ ആക്രമണങ്ങളും വര്‍ധിച്ച്‌​ വരികയാണ്​.

Read more about:
EDITORS PICK