ലേലത്തില്‍ പശുക്കിടാവ് വിറ്റുപോയത് റെക്കോര്‍ഡ് വിലയില്‍

Pavithra Janardhanan February 6, 2021

ഒരു പശുകിടാവിന്റെ വില രണ്ടര കോടിയിലധികം രൂപ. കേള്‍ക്കുമ്ബോള്‍ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്.യൂറോപ്പില്‍ വില്ലോഡ്ജ് പോഷ്‌സ്‌പൈസ് എന്ന പേരുള്ള പശുക്കിടാവാണ് രണ്ടര കോടിയിലധികം രൂപയ്ക്ക് വിറ്റു പോയത്. ലിമോസിന്‍ ഇനത്തില്‍പ്പെട്ട പശുവാണ് വില്ലോഡ്ജ് പോഷ്‌സ്‌പൈസ്. ഒരു വയസുകാരിയായ ഈ പശുക്കിടാവിന് 2,62,000 പൗണ്ടാണ് ലേലത്തില്‍ ലഭിച്ചത്. അതായത് 2,59,86,441 ഇന്ത്യന്‍ രൂപ.

ഗ്ലന്‍റോക്ക് എന്ന പശുക്കുട്ടിയായിരുന്നു നേരത്തെ ഈ റെക്കോഡിന്റെ ഉടമ. 1,31,250 പൗണ്ടിനായിരുന്നു ഗ്ലന്‍റോക്ക് വിറ്റുപോയത്. യൂറോപ്പില്‍ തന്നെ ഏറ്റവും അധികം വില നേടിയ പശുക്കിടാവും വില്ലോഡ്ജ് പോഷ്‌സ്‌പൈസ് തന്നെയാണ്. ഷ്രോപ്‌ഷെയര്‍ സ്വദേശികളായ ക്രിസ്റ്റീന്‍ വില്യംസ്, പോള്‍ ടിപ്റ്റസ് എന്നിവരാണ് വില്ലോഡ്ജിനെ ലേലത്തില്‍ വെച്ചത്. ലക്ഷണമൊത്ത പശുക്കിടാവായതിനാല്‍ വില്ലോഡ്ജ് വളരെ വേഗം തന്നെ ലേലത്തില്‍ ശ്രദ്ധാ കേന്ദ്രമായി. ആഢംബര കാറിനേക്കാള്‍ ഉയര്‍ന്ന വിലയിലാണ് പശുക്കിടാവ് വിറ്റു പോയത്.

Read more about:
EDITORS PICK