ആറുവയസുകാരനെ ദമ്പതികൾ ക്രൂരമായി കൊലപ്പെടുത്തി

Pavithra Janardhanan February 6, 2021

ബന്ധുവായ ആറുവയസുകാരനെ ദമ്പതികൾ കൊലപ്പെടുത്തി. തങ്ങളുടെ പോത്ത് ചത്തത് ആറു വയസുകാരന്റെ കുടുംബം മന്ത്രവാദം നടത്തിയത് കൊണ്ടാണെന്ന് സംശയിച്ചാണ് മഹാരാഷ്ട്രയിലെ രത്നഗിരി ഗ്രാമത്തിൽ രോഹിദാസും ഭാര്യ ദേവിയബായുവിയും ഈ ക്രൂര കൃത്യം ചെയ്തത്. ബുധനാഴ്ച രാവിലെ കാണാതായ കുട്ടിയെ തേടിയുള്ള തിരച്ചിലിന് ഒടുവിലാണ് സംഭവം പുറത്തായത്. കൂട്ടുകാര്‍ക്ക് ഒപ്പം ഗ്രാമത്തിന് വെളിയില്‍ സ്‌കൂളിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സ്‌കൂളിന് സമീപം വീണു കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കുള്ളതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ദമ്പതികൾ കുറ്റസമ്മതം നടത്തിയത്. ബന്ധുക്കള്‍ മന്ത്രവാദം നടത്തിയത് കൊണ്ടാണ് പോത്ത് ചത്തതെന്നാണ് ദമ്പതികൾ സംശയിച്ചതെന്ന് പൊലീസ് പറയുന്നു.

Read more about:
EDITORS PICK