ഗിബ്ലി’യുടെ 2021 പതിപ്പ് ഇന്ത്യയിൽ, വില 1.15 കോടി ,സവിശേഷതകൾ

Pavithra Janardhanan February 8, 2021

ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ സ്പോർട്സ് സെഡാനായ ‘ഗിബ്ലി’യുടെ 2021 പതിപ്പ് ഇന്ത്യയിൽ വിൽപനയ്ക്കെത്തി. ‘ലവന്റെ’ ശ്രേണിക്കൊപ്പം ‘2021 ഗിബ്ലി’ കൂടി അവതരിപ്പിച്ചു ‘ട്രോഫിയൊ’ കലക്ഷൻ വിപുലീകരിക്കാനാണു മസെരാട്ടിയുടെ നീക്കം. അകത്തും പുറത്തുമുള്ള പരിഷ്കാരങ്ങൾക്കു പുറമെ 48 വോൾട്ട് ഹൈബ്രിഡ് സംവിധാനമുള്ള നാലു സിലിണ്ടർ, രണ്ടു ലീറ്റർ എൻജിനോടെയും ‘ഗിബ്ലി 2021’ വിൽപ്പനയ്ക്കുണ്ട് എന്നതാണു പ്രധാന പുതുമ.‘2021 മസെരാട്ടി ഗിബ്ലി ഹൈബ്രിഡി’ന് 1.15 കോടി മുതൽ 1.42 കോടി രൂപ വരെയാണ് ഇന്ത്യയിലെ ഷോറൂം വില. ‘ഗിബ്ലി വി സിക്സ്’ വില 1.51 മുതൽ 1.57 കോടി രൂപ വരെയാണ്; മുന്തിയ വകഭേദമായ ‘ഗിബ്ലി വി എയ്റ്റ് ട്രോഫിയൊ’യുടെ ഷോറൂം വില 1.93 കോടി രൂപയാണ്. ഡീസൽ എൻജിനെ അപേക്ഷിച്ച് ‘ഗിബ്ലി’യുടെ സങ്കര ഇന്ധന പതിപ്പിന് വേഗമേറുമെന്നാണു മസെരാട്ടിയുടെ നിലപാട്; വെറും 5.7 സെക്കൻഡിലാണു കാർ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക. മണിക്കൂറിൽ 255 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.

Read more about:
EDITORS PICK