രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇവ ശീലമാക്കൂ

Pavithra Janardhanan February 9, 2021

ഇടവിട്ട് വരുന്ന ജലദോഷവും തുമ്മലും പനിയും രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും രോഗബാധിതരാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും കൂടൂതല്‍ ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നെല്ലിക്ക

വിറ്റാമിന്‍ സിയാല്‍ സമ്ബുഷ്ടമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വന്‍കുടലിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു, ശരീരത്തില്‍ നിന്ന് അധിക വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, താരന്‍, മറ്റ് ചര്‍മ്മസംരക്ഷണ പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്.

മഞ്ഞള്‍

ഇരുമ്ബിന്റെ ഏറ്റവും സമ്ബന്നമായ ഭക്ഷണ സ്രോതസ്സുകളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ ഏറ്റവും സമൃദ്ധവും സജീവവുമായ പോളിഫെനോളാണ് കുര്‍ക്കുമിന്‍. ആന്‍റി ഓക്സിഡന്‍റ്, ആന്‍റി-ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ സവിശേഷതകളും, മുറിവ് ഉണക്കുന്ന ഫലങ്ങളും ഉണ്ട്. മഞ്ഞള്‍ ദഹനത്തെ സഹായിക്കുന്നു.

നെയ്യ്

നെയ്യില്‍ വിറ്റാമിന്‍ എ, കെ, ഇ, ഒമേഗ -3, ഒമേഗ 9 അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം അടങ്ങിയതിനാല്‍ ആരോ​ഗ്യകരമായ കൊഴുപ്പമാണ് നെയ്യില്‍ ഉള്ളത്. ഭക്ഷണത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ക്കുന്നത് ചര്‍മ്മത്തെയും മുടിയെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നു. മാത്രമല്ല, രോ​ഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

Read more about:
EDITORS PICK