മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘പവിത്രം’. ചേട്ടച്ഛന്റെയും മീനാക്ഷിക്കുട്ടിയുടെയും ജീവിതം സ്നേഹവും വാത്സല്യവും മലയാള സിനിമാ പ്രേക്ഷകര്‍ അനുഭവിച്ചിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ചേട്ടച്ഛനെ കണ്ടുമുട്ടിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷിയായി വേഷമിട്ട നടിയും നര്‍ത്തകിയുമായ വിന്ദുജ മേനോന്.
താരം പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ’27 വര്‍ഷത്തിനു ശേഷം മീനാക്ഷി, ചേട്ടച്ഛനെ കണ്ടുമുട്ടി. ഇത് അവിസ്മരണീയമായ മറ്റൊരു അനുഗ്രഹമാണ്. സംവിധായകന് ടി.കെ രാജീവ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നതിനാല്‍ ഇതിന് കൂടുതല്‍ പ്രത്യേകതയായിരുന്നു’ എന്നാണ് വിന്ദുജ കുറിച്ചിരിക്കുന്നത്.