രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് വില കൂട്ടുന്നത്.എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്ന് കുതിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.48 രൂപയും ഡീസലിന് 83.59 രൂപയുമാണ് ഇന്നത്തെ വില.
എറണാകുളത്ത് പെട്രോളിന് 87.76 രൂപയും, ഡീലസിന് 81.98 രൂപയും നല്‍കണം. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 88.04 രൂപയും ഡീസലിന് 82.27 രൂപയുമാണ് വില.ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്ബനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്ബ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.