പണം വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. സണ്ണി ലിയോണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. അതേ സമയം, ക്രൈബ്രാഞ്ചിന് സണ്ണി ലിയോണിനെ വീണ്ടും ചോദ്യംചെയ്യാമെന്നും ഹൈകോടതി പറഞ്ഞു.കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് പരാതിയില്‍ പറയുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് സണ്ണിയെ ചോദ്യം ചെയ്തിരുന്നു.സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നും തനിക്കെതിരേ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെയാണ് സണ്ണി ലിയോണും കേസിലെ മറ്റുപ്രതികളായ സണ്‍സിറ്റി മീഡിയ പ്രതിനിധികളും ഹൈക്കോടതിയെ സമീപിച്ചത്.തിരുവനന്തപുരം പൂവാറില്‍ എത്തിയാണ് സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഷൂട്ടിങ് ആവശ്യത്തിനാണ് താരം പൂവാറില്‍ എത്തിയത്. പണം വാങ്ങിയെന്ന കാര്യം നടി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതെനന്നും ഇനിയും പങ്കെടുക്കാന്‍ തയാറാണെന്നും താരം വ്യക്തമാക്കിയിരുന്നു.