കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ചു

Pavithra Janardhanan February 10, 2021

തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ട്രാന്‍സ്ജെന്‍ഡര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തോട്ടട സ്വദേശിയാണ് മരിച്ച സ്‌നേഹ. വീടിനകത്ത് നിന്ന് മണ്ണെണ്ണ ഒഴിച്ച്‌ പുറത്തുവന്ന് തീ കൊളുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കോളനിയിലും ആശുപത്രിയിലും എത്തി പരിശോധന നടത്തി. ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

Read more about:
EDITORS PICK