സ്കൂട്ടറില്‍ പിന്തുടര്‍ന്നെത്തി യുവതിയെ കടന്ന്പിടിച്ച പ്രതി പിടിയിൽ

Pavithra Janardhanan February 11, 2021

റോഡിലൂടെ നടന്നു പോയ യുവതിയെ കടന്നുപിടിച്ച്‌ അപമാനിച്ചു. പ്രതി അറസ്റ്റില്‍.മഞ്ഞപ്ര ആനപ്പാറ മുഞ്ഞേലി വിനോജിനെ (36) യാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത് . ഇഞ്ചക്ക കവല പൂണോളി ഇടവഴിയിലൂടെ സഞ്ചരിച്ച യുവതിയെസ്കൂട്ടറില്‍ പിന്‍തുടര്‍ന്നെത്തിയ പ്രതി യുവതിയെ കടന്ന് പിടിച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.

എസ്.പി.കെ.കാര്‍ത്തികന്റെ നിര്‍ദ്ദേശ പ്രകാരം കാലടി പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ്.ബി, സബ് -ഇര്‍സ്പെക്ടര്‍ മാരായ പ്രശാന്ത്.പി.നായര്‍, ജോസ്‌എം.പി.ജെയിംസ്, എ.എസ്.ഐ ജോഷി, നവാബ്. കെ.എ, നൗഫല്‍, ജയന്തി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പെരുമ്ബാവൂര്‍ കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു.

Read more about:
EDITORS PICK