മൂത്ര ശങ്ക, ഓടുന്ന ബസില്‍ നിന്ന് ചാടിയയാള്‍ക്ക് ദാരുണാന്ത്യം

Pavithra Janardhanan February 11, 2021

ഓടുന്ന ബസില്‍ നിന്ന് ചാടിയയാള്‍ക്ക് ദാരുണാന്ത്യം. ദൗലത്താബാദിലെ തിമ്മറെഡ്ഡി പള്ളേയിലെ പി രാമലുവാണ് മരിച്ചത്. യാത്രക്കിടെ മൂത്രശങ്കയുണ്ടായതിനെ തുടര്‍ന്ന് ആയിരുന്നു തെലങ്കാനയിലെ വികാരാബാദ് ജില്ലയിൽ ദാരുണ സംഭവം. മുംബൈയിലേക്ക് പോകുകയായിരുന്ന ബസ് റാവല്‍പള്ളേ ഗ്രാമത്തില്‍ നിന്ന് അരകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍, തനിക്ക് മൂത്രമൊഴിക്കണമെന്നും ബസ് നിര്‍ത്തണമെന്നും രാമലു ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു.

എന്നാൽ ആളൊഴിഞ്ഞ സ്ഥലമെത്തുമ്ബോള്‍ ബസ് നിര്‍ത്താമെന്ന് ഡ്രൈവര്‍ അറിയിച്ചു.എന്നാല്‍ മൂത്ര ശങ്ക അടക്കിവയ്ക്കാന്‍ കഴിയാതെ വന്നതോടെ രാമലു ഓടുന്ന ബസില്‍ നിന്ന് ചാടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ രാമലു മരിച്ചു.‌

Read more about:
EDITORS PICK