വീഡിയോയ്ക്ക് പിന്നാലെ ടിക് ടോക് താരം ആത്മഹത്യ ചെയ്തു

Pavithra Janardhanan February 12, 2021

വീഡിയോയ്ക്ക് പിന്നാലെ ടിക് ടോക് താരം ആത്മഹത്യ ചെയ്തു.പ്രമുഖ ടിക്ടോക്ക് താരം ദസ്ഹരിയ ക്വിന്റ് നോയെസ് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ അവസാനമായി പോസ്റ്റ് ചെയ്തതിന് ശേഷം ആത്മഹത്യ ചെയ്തത്. ആരാധകര്‍ക്കിടയില്‍ ‘ഡീ’ എന്നറിയപ്പെടുന്ന പതിനെട്ടുകാരി ലൂസിയാനയിലെ ബറ്റോണ്‍ റഗ് സ്വദേശിയാണ്. ഇന്‍സ്റ്റഗ്രാമില്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് അവസാനമായി പോസ്റ്റ് ചെയ്തത്.’ശരി, ഞാന്‍ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് എനിക്കറിയാം, ഇതാണ് എന്റെ അവസാന പോസ്റ്റ്’ എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നാലെ ഡീയുടെ മരണം മാതാപിതാക്കള്‍ സ്ഥിരീകരിച്ചു. ഏറെ നാളുകളായി കടുത്ത വിഷാദരോഗത്തിലായിരുന്നു താരം എന്നാണ് റിപ്പോര്‍ട്ട്. ടിക് ടോക്കില്‍ Bxbygirlldee എന്ന പേരിലാണ് ഡീ അറിയപ്പെട്ടിരുന്നത്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡീയ്ക്ക് ഉള്ളത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ബ്യൂട്ടി ഷോപ്പും ഡീ നടത്തിയിരുന്നു. 112,000 പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഡീയെ ഫോളോ ചെയ്യുന്നത്.bxbygirldee എന്ന പേരില്‍ യൂട്യൂബ് ചാനലിലും സജീവമായിരുന്നു ഡീ. വ്ളോഗുകളും വൈറല്‍ ചലഞ്ചുകളുമായി യൂട്യൂബിലും സജീവമായിരുന്നു. ഡീയുടെ അപ്രതീക്ഷിതമായ മരണത്തില്‍ ആരാധകരും ഞെട്ടലിലാണ്.

 

 

View this post on Instagram

 

A post shared by Dee🥺🖤 (@dazhariaa)

Read more about:
EDITORS PICK