തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വില കൂടി, പാചകവാതക വിലയിലും വര്‍ധനവ്

Pavithra Janardhanan February 15, 2021

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പാചകവാതകത്തിനും 50 രൂപ കൂട്ടി. ഇതോടെ മൂന്നു മാസത്തിനിടെ പാചകവാതക നിരക്കില്‍ 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നു മുതല്‍ കൊച്ചിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 776 രൂപയും തിരുവനന്തപുരത്ത് 778 രൂപ 50 പൈസയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് ഡിസംബറില്‍ രണ്ടു തവണയായി 100 രൂപയും ഈ മാസം ആദ്യം 25 രൂപയും കൂട്ടിയിരുന്നു. മൂന്നു മാസത്തിനിടെ പാചകവാതകത്തിന് 175 രൂപ വര്‍ധിപ്പിച്ചത്.

Tags: ,
Read more about:
EDITORS PICK