യുവതിക്കെതിരെ ലൈംഗിക അതിക്രമം, ഹോമിയോ ഡോക്ടർ അറസ്റ്റിൽ, സംഭവം കൊല്ലത്ത്

Pavithra Janardhanan February 15, 2021

ഗവ.ഹോമിയോ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിക്കെതിരെ ലൈംഗിക അതിക്രമം. കൊല്ലത്താണ് സംഭവം.അതിക്രമത്തിനു ശ്രമിച്ച വടക്കേവിള ഗവ.ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ബിമല്‍ കുമാർ (50) അറസ്റ്റിലായി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഡിസ്പന്‍സറിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ വിദഗ്ധചികിത്സ ലഭ്യമാക്കാമെന്നു പറഞ്ഞ് അയത്തില്‍ ഭാഗത്ത് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്കു വിളിച്ചുവരുത്തി, ലൈംഗിക അതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണു പരാതി.ജനുവരി അവസാനവാരത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.

Read more about:
EDITORS PICK