ഡ‍ൊണാള്‍ഡ് ട്രംപിന്റെ മെഴുകു പ്രതിമ നീക്കം ചെയ്ത് മ്യൂസിയം

Pavithra Janardhanan March 20, 2021

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മെഴുകു പ്രതിമ നീക്കം ചെയ്ത് മ്യൂസിയം അധികൃതര്‍. ടെക്സാസിലെ സാന്‍ അന്റോണിയോയിലുള്ള ലൂയിസ് തുസാദ്സ് വാക്സ് വര്‍ക്ക് മ്യൂസിയത്തിലെ പ്രതിമയാണ് നീക്കം ചെയ്തിരിക്കുന്നത്. മ്യൂസിയത്തിലെ സ്റ്റോറേജിലേക്ക് പ്രതിമ മാറ്റിയെന്നും നിരവധി കേടുപാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മ്യൂസിയത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നവരുടെ നിരന്തരമായ ഇടിയില്‍ പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവായിരുന്നു എന്നും ഇതിനെ തുടര്‍ന്നാണ് പ്രതിമ നീക്കം ചെയ്തതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Tags:
Read more about:
EDITORS PICK