വെള്ളത്തിനായി വഴിയാത്രക്കാരന്‍റെ പിറകെ നടന്ന് യാചിക്കുന്ന അണ്ണാന്‍ കുഞ്ഞ്, കൗതുകമായി വീഡിയോ, വൈറൽ

Pavithra Janardhanan March 23, 2021

വെള്ളത്തിനായി വഴിയാത്രക്കാരന്‍റെ പിറകെ നടന്ന് യാചിക്കുന്ന ഒരു അണ്ണാന്‍ കുഞ്ഞിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ എവിടെ നിന്നാണെന്നോ. എന്നെടുത്തതാണെന്നോ വ്യക്തമല്ലെങ്കിലും വളരെ രസകരവും എന്നാല്‍ ഹൃദയ സ്പര്‍ശിയുമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.വഴിയിലൂടെ നടക്കുന്ന ആളെ വിടാതെ പിന്തുടരുന്ന ഒരു അണ്ണാനാണ് വീഡിയോ ദൃശ്യങ്ങളില്‍.ഇത് കണ്ട കുപ്പി കൈയില്‍ വെച്ചയാള്‍ അണ്ണാന് വെള്ളം കൊടുക്കുന്നു. വളരെ പെട്ടന്ന് തന്നെ അണ്ണാന്‍ വെള്ളം കുടിക്കുന്നതും കാണാം.

വീഡിയോ കാണാം :

Read more about:
EDITORS PICK