കുട്ടികള്‍ കോവിഡ് 19 വാക്സിന്‍ എടുക്കേണ്ടതുണ്ടോ? മാതാപിതാക്കൾ അറിയേണ്ടത്

Pavithra Janardhanan March 26, 2021

കുട്ടികള്‍ കോവിഡ് 19 വാക്സിന്‍ എടുക്കേണ്ടതുണ്ടോ? കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കേണ്ടതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഉള്ളത്. പൊതുവായ ഇത്തരം സംശയങ്ങള്‍ക്ക് ഉള്ള മറുപടി നല്‍കുകയാണ് പീഡിയാട്രീഷ്യനായ ഡോ. ജെയിംസ് വുഡ്.

  • തീര്‍ച്ചയായും വേണം. കുട്ടികളില്‍ കോവിഡ് 19 രോഗബാധഅതീവ ഗൗരവ സ്വഭാവമുള്ളതല്ലെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് വൈറസ് ബാധ ഉണ്ടാകാനുംഅതിലൂടെ മറ്റുള്ളവരിലേക്ക് പകരാനും ഉള്ള സാധ്യത ഒട്ടും തള്ളിക്കളയാനാവില്ല.സ്‌കൂളുകളില്‍ മാസ്ക്ധരിക്കലും സാമൂഹ്യ അകലവും കൃത്യമായി നടപ്പിലാക്കുകയും എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്താല്‍ കുട്ടികളിലൂടെ വൈറസ് പരക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍, മുന്‍കരുതലുകള്‍ കൃത്യമായി സ്വീകരിക്കാതിരുന്നാല്‍ കൊറോണ വൈറസ് ബാധിതരായകുട്ടികള്‍ക്ക് മുതിര്‍ന്നവരിലേക്ക് വൈറസ് പരത്താന്‍ കഴിയും.
  • സ്‌കൂളുകളിലെ സുരക്ഷയ്ക്ക് മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കുക വളരെ പ്രധാനമാണ്.വാക്സിന്‍ നിര്‍മാതാക്കളായ മോഡേണയും ഫൈസറും കൗമാരപ്രായക്കാരില്‍ വാക്സിന്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. ഈ വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പായാല്‍ കുട്ടികളില്‍ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കാന്‍ കഴിയും.
  • 6 മാസം മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍ച്ച്‌ 16ന് മോഡേണ അറിയിച്ചിരുന്നു. ഫൈസര്‍ ഈ ഘട്ടം പോലുമെത്തിയിട്ടില്ല. പരീക്ഷണങ്ങളെല്ലാം കഴിഞ്ഞ് അന്തിമ അനുമതി ലഭിക്കാന്‍ ഇനിയും സമയമെടുത്തേക്കാം.
  • മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കുന്ന കോവിഡ് വാക്സിനിലെ അതേ ഘടകങ്ങള്‍ തന്നെയാവും കുട്ടികള്‍ക്കുള്ള വാക്സിനിലും അടങ്ങിയിട്ടുണ്ടാവുക. എന്നാല്‍, കുട്ടികള്‍ക്കുള്ള വാക്സിന്റെ ഡോസ് മറ്റ് വാക്സിനില്‍ നിന്ന് വ്യത്യസ്തമായിരിക്കും. വാക്സിന്റെ പരീക്ഷണഘട്ടത്തിലെ ആദ്യ പടി ശരിയായ ഡോസ് എത്രയാണെന്ന് നിര്‍ണയിക്കുക എന്നതാണ്. സുരക്ഷിതവും ആവശ്യത്തിന് ആന്റിബോഡികളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഡോസ് എത്രയാണെന്നാണ് കണ്ടെത്തേണ്ടത്.
  • കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതും അവരെ മറ്റ് കുട്ടികളുമായി കായിക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. വാക്സിന്‍ എടുക്കാത്ത കുട്ടികള്‍ വീടിനകത്തും മാസ്ക് ഇല്ലാതെ കളിക്കുന്നത് സുരക്ഷിതമല്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഈ ഘട്ടത്തില്‍ അപകട സാധ്യത ഉള്ളതായി തന്നെ നാം കാണേണ്ടിവരും. പുറത്ത് പോയി കുട്ടികള്‍ കളിയ്ക്കുമ്ബോള്‍ അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണം.
Read more about:
EDITORS PICK