ഒന്‍പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം,വീട് വിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്തി,സംഭവം കോഴിക്കോട്

Pavithra Janardhanan March 29, 2021

ഒന്‍പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനമെന്ന് റിപ്പോര്‍ട്ട്.കോഴിക്കോട് ഫറോക്കിൽ ആണ് സംഭവം.നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടി വെളിപ്പെടുത്തിയതോടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്‍റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ ഉപദ്രവിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് അച്ഛന്‍ പറയുന്നത്.

തുടര്‍ന്ന് ഇയാള്‍ രണ്ടാം ഭാര്യക്കും അമ്മക്കുമെതിരെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളുടെ പരാതിയില്‍ നല്ലൂര്‍ സ്വദേശി നിമിഷ,അമ്മ അംബിക എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്. രണ്ടാനമ്മ നിസാര കാര്യങ്ങള്‍ക്ക് പോലും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഉപദ്രവം സഹിക്കാനാവാതെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട കുട്ടി നാട്ടുകാരോട് പറഞ്ഞ വാക്കുകളാണിത്. നിരന്തര പീഡനം സഹിക്കാനാവാതെ വീട് വിട്ടിറങ്ങിയ കുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Tags:
Read more about:
EDITORS PICK