2 സീറ്റര്‍ ഇലക്‌ട്രിക് സ്‌പോര്‍ട്‌സ്‌കാർ സൈബര്‍സ്റ്റര്‍ വിപണിയിലേക്ക്

Pavithra Janardhanan March 30, 2021

എംജി മോട്ടോറിന്റെ 2 സീറ്റര്‍ ഇലക്‌ട്രിക് സ്‌പോര്‍ട്‌സ്‌കാറായ സൈബര്‍സ്റ്റര്‍ വിപണിയിലേക്ക്.ഈ മാസം 31 ന് ആഗോള വിപണിയില്‍ വാഹനം അരങ്ങേറ്റം നടത്തും.വാഹനത്തിന്‍റെ ഡിസൈന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. പ്രശസ്‍തമായ എംജിബി റോഡ്‌സ്റ്ററിന്റെ ക്ലാസിക് കണ്‍വെര്‍ട്ടിബിള്‍ ആകൃതിയാണ് വാഹനത്തിന് എന്നാണ് റിപ്പോര്‍ട്ടുകള്‍.എംജി മോട്ടോഴ്‍സിന്റെ ആഗോള ഡിസൈന്‍ സംഘമാണ് സൈബര്‍സ്റ്റര്‍ ഇവി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നത്.

ഗെയിമിംഗ് കോക്പിറ്റ് ലഭിക്കുന്ന ലോകത്തെ ആദ്യ പ്യുര്‍ സൂപ്പര്‍കാര്‍ ആയിരിക്കും എംജി സൈബര്‍സ്റ്റര്‍. 5ജി കണക്റ്റിവിറ്റി ലഭിച്ചതായിരിക്കും എംജി സൈബര്‍സ്റ്റര്‍ ഇവി.മികച്ച പെര്‍ഫോമന്‍സും വാഹനത്തെ വേറിട്ടതാക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ മൂന്ന് സെക്കന്‍ഡ് മാത്രം മതി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ ഏകദേശം 800 കിലോമീറ്റര്‍ അഥവാ 497 മൈല്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും എന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

Read more about:
EDITORS PICK