കാലിഫോര്‍ണിയയിലെ വെടിവയ്പ്പ്, ഒരു കുട്ടിയടക്കം നാലുപേർ കൊല്ലപ്പെട്ടു, വെടി വെച്ചയാൾ പിടിയിൽ

Pavithra Janardhanan April 1, 2021

കാലിഫോര്‍ണിയയിലെ ഓറഞ്ചിലുണ്ടായ വെടിവയ്‌പ്പില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെടും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെ 202 ഡബ്ല്യു ലിങ്കണ്‍ ഏവ് പ്രദേശത്തായിരുന്നു സംഭവം.

ലൊസാഞ്ചലസില്‍നിന്ന് 30 മൈല്‍ അകലെയുള്ള ഓറഞ്ച് നഗരത്തിലെ വ്യാവസായിക സമുച്ചയത്തിലാണ് വെടിവയ്‌പ്പ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വെടിവച്ചയാളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വെടിവച്ചയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Tags:
Read more about:
EDITORS PICK