‘എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി’; പി ബാലചന്ദ്രന്റെ വിയോഗത്തില്‍ മമ്മൂട്ടി

Pavithra Janardhanan April 5, 2021

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വിയോഗം തന്നെ കഠിനമായി ദുഃഖിപ്പിക്കുന്നുവെന്ന് നടന്‍ മമ്മൂട്ടി.ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി തന്റെ ദുഃഖം രേഖപ്പെടുത്തിയത്.എട്ടു മാസമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടില്‍ വെച്ച്‌ മരണപ്പെടുകയായിരുന്നു. ഇമ്മാനുവേല്‍ എന്ന ലാല്‍ജോസ് ചിത്ത്രതിലൂടെയാണ് മമ്മൂട്ടിയും ബാലചന്ദ്രനും ആദ്യമായി ഒന്നിച്ച്‌ അഭിനയിക്കുന്നത്. ചിത്രത്തിലെ ഗോപിനാഥന്‍ നായര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് സൈലന്‍സ്, മംഗ്ലീഷ്, പുത്തന്‍പണം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ വണ്ണിലും ശക്തമായ ഒരു വേഷത്തില്‍ പി ബാലചന്ദ്രന്‍ അഭിനയിച്ചിരുന്നു.

 

വിയോഗത്തില്‍ മോഹന്‍ലാല്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ‘ആദരാഞ്ജലികള്‍ ബാലേട്ടാ’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപി, നിവിന്‍ പോളി, ജയസൂര്യ, ബിജു മേനോന്‍ തുടങ്ങി മലയാള സിനിമയിലെ നിരവധിപേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.


വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും അനുശോചനം അറിയിച്ചിരുന്നു.

പാതിയ്ക്ക് കര്‍ട്ടണ്‍ വീണ നാടകത്തിന്റെ കാണികളെ പോലെ നാം നഷ്ടബോധത്തോടെ തല കുനിക്കുന്നുവെന്നും ആ കലാകാരന് മുന്നില്‍, ബാലേട്ടന് മുന്നില്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

Read more about:
EDITORS PICK