ഗൃഹനാഥനെ കൊന്ന് കുഴിച്ച്‌ മൂടി, ബന്ധുവായ യുവാക്കൾ പിടിയിൽ

Pavithra Janardhanan April 5, 2021

കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് കുഴിച്ച്‌ മൂടിയാതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടത് ആറ്റൂര്‍ക്കോണം സ്വദേശി ഹാഷിം (56) ആണ്. ബന്ധുവീട്ടിലേക്ക് വിളിച്ച്‌ വരുത്തി കൊലപ്പെടുത്തി കുഴിച്ച്‌ മൂടുകയായിരുന്നു. ഹാഷിമിനെ മാര്‍ച്ച്‌ 30 മുതല്‍ കാണാനില്ലായിരുന്നു. രണ്ട് പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബന്ധുവായ ഷറഫുദ്ദീന്‍, നിസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഗള്‍ഫില്‍ വെച്ച്‌ കടം വാങ്ങിയ പണത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മദ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തിയ ശേഷം കൊടുവാളുപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തി കുഴിച്ച്‌ മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags: ,
Read more about:
EDITORS PICK