വോട്ട് ചെയ്യാനെത്തിയ അജിത്തിനേയും ശാലിനിയേയും വിടാതെ ആരാധകര്‍; സെല്‍ഫി ഭ്രമം അതിരുകടന്നപ്പോൾ ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച്‌ താരം, വോട്ട് ചെയ്യാന്‍ വിജയ് എത്തിയത് സൈക്കിളിൽ

Pavithra Janardhanan April 6, 2021

 തെരഞ്ഞെടുപ്പിന് വോട് ചെയ്യാനെത്തിയ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട് ചെയ്യാനെത്തിയത്.ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് തന്നെ താരം വോട്ടുചെയ്യാന്‍ എത്തിയിരുന്നു. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി.

സെല്‍ഫിയെടുക്കാനായിരുന്നു മിക്കവരുടെയും ശ്രമം. ഒടുവില്‍ ക്ഷമനശിച്ച അജിത്ത് ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ച്‌ തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുന്നതും കാണാം. പൊലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കോവിഡ് കാലത്ത് ആരാധകര്‍ താരത്തിന് ചുറ്റും കൂടിയത്.

അതേസമയം  വോട്ട് ചെയ്യാന്‍ വിജയ് എത്തിയത് സൈക്കിളിലാണ്. ചെന്നൈ നീലാങ്കരെയിലുള്ള ബൂത്തിലെത്തിയാണ് വിജയ് വോട്ട് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ്‌ വിജയ് സൈക്കിളില്‍ എത്തിയതെന്ന് പരക്കെ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അങ്ങനെയല്ല, പോളിങ് ബൂത്ത് വീടിന്റെ അടുത്തായതു കൊണ്ടാണ് അദ്ദേഹം സൈക്കിളില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചതെന്ന് വിജയിന്റെ മാനേജര്‍ റിയാസ് വ്യക്തമാക്കുന്നു.

 

 

 

Read more about:
EDITORS PICK