പോളോ ബ്രൗണ്‍ നിറത്തിലുമെത്തും

Pavithra Janardhanan April 6, 2021

ഫോക്‌സ്‌ വാഗണ്‍ പോളോയെ പുതിയ നിറത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്ബനി. ചുവപ്പും വെളുപ്പും നിറത്തില്‍ റോഡുകളില്‍ സജീവമായിരുന്ന പോളോ ഇനി മാറ്റ് ഫിനീഷിംഗിലുള്ള ബ്രൗണ്‍ നിറത്തിലുമെത്തും. വിപണിയില്‍ അവതരിപ്പിക്കുന്നതിന് മന്നോടിയായി ഈ വാഹനം അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു. പോളോയുടെ രൂപത്തിലും ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെയാകും പുത്തന്‍ നിറത്തില്‍ വാഹനമെത്തുക. അടുത്ത ഉത്സവ സീസണിനോട് അനുബന്ധിച്ചായിരിക്കും മാറ്റ് ബ്രൗണ്‍ എഡിഷന്‍ പോളോ വിപണിയില്‍ എത്തിക്കുക.

 

Read more about:
EDITORS PICK