കൈയ്യില്‍ പണമില്ലാത്തതിനാല്‍ മകളെ കൊന്നു; എല്ലാം സമ്മതിച്ച് സനുമോഹന്‍

Pavithra Janardhanan April 19, 2021

കൊച്ചി: മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹന്‍. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മകളെ ആദ്യം പുഴയിലേക്ക് എറിഞ്ഞു. എന്നാല്‍ തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനുമോഹന്റെ മൊഴി. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് മകളെ കൊലപ്പെടുത്തിയത്. തനിക്ക് ആത്മഹത്യ ചെയ്യാന്‍ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹന്‍ പോലീസിനോട് വ്യക്തമാക്കി.

വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മരിച്ചെന്ന് വിശ്വസിച്ച കുട്ടിയെ കമ്പിളി പുതപ്പില്‍ പൊതിഞ്ഞ് ആറ്റിലേക്ക് എറിയുകയായിരുന്നു എന്നാണ് സനുമോഹന്‍ പോലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്. മകളുടെ മരണം ഉറപ്പിച്ചതിന് ശേഷം ആത്മഹത്യചെയ്യാന്‍ ശ്രമിച്ച സനുമോഹന്‍ പക്ഷെ പിന്മാറുകയായിരുന്നു. തനിക്ക് പേടി കൊണ്ടാണ് ആത്മഹത്യ ചെയ്യാതിരുന്നത് എന്നും പ്രതി പറയുന്നു. സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

 

 

Read more about:
EDITORS PICK