സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു

Pavithra Janardhanan April 22, 2021

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് ബാധയെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവര്‍ത്തകനാണ്.പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം.

രണ്ടാഴ്ച മുമ്പാണ് ആശിഷിന് കോവിഡ് ബാധിച്ചത്. ഹോളി ഫാമിലി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

Read more about:
EDITORS PICK