കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിന്‍ ‘സ്പുട്നിക് 5’ന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തി

Pavithra Janardhanan May 1, 2021

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിന്‍ ‘സ്പുട്നിക് 5’ന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തി. പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലാണ് വാക്‌സിന്‍ എത്തിയത്. 1,50000 ഡോസുകളാണ് ആദ്യ ബാച്ചില്‍ എത്തിച്ചത് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ 2 ലക്ഷം ഡോസ് ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മ അറിയിച്ചു. ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡോ. റെഡ്ഡീസ് വഴിയാണ് വാക്‌സീന്‍ എത്തിയത്. വില അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ ഈ മാസം 15നു മുന്‍പ് വാക്‌സിന്‍ കുത്തിവയപ്പ് തുടങ്ങുമെന്നാണ് കമ്ബനി അറിയിച്ചരിക്കുന്നത്. വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Read more about:
EDITORS PICK