മിസ്റ്റർ ഇന്ത്യ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു, ഞെട്ടൽ മാറാതെ കായികലോകം

Pavithra Janardhanan May 1, 2021

പ്രമുഖ രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. ബറോഡയിലെ സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെയാണ് ജഗദീഷിന് കോവിഡ് ബാധിച്ചത്.

മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാൾ ഗ്രാമത്തിൽ ജനിച്ച ജഗദീഷ് ലാഡ് പിന്നീട് നവി മുംബൈയിലേക്ക് താമസം മാറ്റി. ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയിൽ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

മിസ്റ്റർ ഇന്ത്യ സ്വർണ മെ‍ഡൽ ജേതാവും ലോകചാംപ്യൻഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. നിരവധി രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജഗദീഷിന്റെ വിയോഗം തീരാനഷ്ടമാണെന്ന് കായികരംഗത്തെ പ്രമുഖർ അങ്ങേയറ്റം സങ്കടത്തോടെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായികലോകം.

Tags:
Read more about:
EDITORS PICK