‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം, മലയാളികളെ ഓര്‍മപ്പെടുത്തി മോഹന്‍ലാല്‍

Pavithra Janardhanan May 1, 2021

സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ദിനംപ്രതി കുതിച്ചുയരുകയാണ്. അതിനിടെ കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി സിനിമാ താരം മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്ബെയിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്.

നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്റര്‍ താരം ഷെയര്‍ ചെയ്തു. ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വരത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. ആളുകളെ ചിരിപ്പിക്കുന്നതിന്റെ കൂടെ ചിന്തിപ്പിക്കുന്നുകൂടിയുണ്ട് ചിത്രം. മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും മോഹന്‍ലാല്‍ മലയാളികളോട് പറയുന്നു

Read more about:
EDITORS PICK