എം വി രാഘവന്റെ ഭാര്യ സി വി ജാനകി അന്തരിച്ചു

Pavithra Janardhanan May 2, 2021

മുന്‍മന്ത്രിയും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ സി വി ജാനകി(80) നിര്യാതയായി. മൂത്ത മകള്‍ ഗിരിജയുടെ തളിപ്പറമ്ബ്‌ കൂവോട്ടെ വീട്ടില്‍ ഞായറാഴ്‌ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം.

മക്കള്‍: എം വി ഗിരിജ(സഹകരണ ബാങ്ക്, കണ്ണൂര്‍),എം വി ഗിരീഷ് കുമാര്‍(പിടിഐ മംഗളൂരു), എം വി രാജേഷ്(വോഡാഫോണ്‍ ലീഗല്‍ അഡ്വൈസര്‍), എം വി നികേഷ് കുമാര്‍(റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി). മരുമക്കള്‍: പ്രൊഫ. ഇ.കുഞ്ഞിരാമന്‍ ( ആയൂര്‍വേദ കോളേജ്, പാപ്പിനിശേരി), ജ്യോതി ഗിരീഷ്(പിആര്‍ഒ പെന്‍ഷന്‍ ബോര്‍ഡ്), പ്രിയ രാജേഷ്, റാണി നികേഷ്((റിപ്പോര്‍ട്ടര്‍ ചാനല്‍).

Read more about:
RELATED POSTS
EDITORS PICK