കാപ്പനെ അഭിനന്ദിക്കുന്നു, പാലായിലെ വിജയത്തിന് പിന്നിൽ ബിജെപിയുമായുള്ള വോട്ടുകച്ചവടം,ജോസ് കെ മാണി

Pavithra Janardhanan May 2, 2021

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലയിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന്​ കേരള കോണ്‍ഗ്രസ്​(എം) ചെയര്‍മാന്‍ ജോസ്​.കെ.മാണി. പാലായിലെ പരാജയത്തിന് കാരണം വോട്ട് കച്ചവടമാണെന്നും ജോസ് കെ മാണി ആരോപിച്ചു.  മാണി സി കാപ്പനെ അഭിനന്ദിക്കുന്നുവെങ്കിലും, ബിജെപിയുമായുള്ള വോട്ട് കച്ചവടം അവിടെ നടന്നുവെന്നാണ് ജോസിന്റെ ആരോപണം. ഏറ്റവുമൊടുവില്‍ ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് അതാണെന്നാണ് ജോസ് കെ മാണിയുടെ വിശദീകരണം.

കേരള കോണ്‍ഗ്രസിന്റെ അമരക്കാരനും ശക്തമായ നേതാവുമായ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി.സി കാപ്പന്‍ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

Read more about:
RELATED POSTS
EDITORS PICK