പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജ് തോറ്റു

Pavithra Janardhanan May 2, 2021

കേരളം ആകാംക്ഷയോടെ കാത്തിരുന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പി.സി ജോര്‍ജ്ജിന് പരാജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. നേരത്തെ മുതല്‍ താന്‍ ഇവിടെ വിജയിക്കുമെന്ന് അവകാശവാദമുന്നയിച്ചപിസി ജോര്‍ജിന് വന്‍ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.

2016ല്‍ മൂന്ന് മുന്നണികളെയും, വെല്ലുവിളിച്ച്‌ മത്സരിച്ച പി.സി ജോര്‍ജ് സ്വതന്ത്രനായി വിജയിച്ചിരുന്നു. പിന്നീട് മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലൂടെ ബി.ജെ.പിയില്‍ ചേക്കേറിയ പി.സി ജോര്‍ജ്ജിന് രാഷ്ട്രീയ പോരാട്ടത്തില്‍ കാലിടറുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK