നടന്നത് ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടം: പിണറായി വിജയൻ

Pavithra Janardhanan May 2, 2021

കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്രം തി​രു​ത്തി​യ ജ​ന​വി​ധി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ല്‍ കേ​ര​ളം മു​ഴു​വ​ന്‍ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി. എ​ന്നാ​ല്‍ വ​ലി​യ സ​ന്തോ​ഷം ആ​ഘോ​ഷി​ക്കാ​നു​ള്ള സ​മ​യ​മ​ല്ലി​ത്. ആ​ഘോ​ഷ​ത്തി​ന് ത​യാ​റെ​ടു​ത്ത​വ​രും ആ​ഘോ​ഷ കാ​ര്യ​ത്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞ് നി​ല്‍​ക്കു​ക​യാ​ണ്. അ​തി​ന് കാ​ര​ണം കോ​വി​ഡാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ വി​ശ​ദീ​ക​രി​ച്ച്‌ കൊ​ണ്ടു​ള്ള പ​തി​വ് വാ​ര്‍​ത്താ സ​മ്മേ​ള​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. വി​ജ​യ​ത്തി​ന്‍റെ നേ​ര​വ​കാ​ശി​ക​ള്‍ ജ​ന​ങ്ങ​ളാ​ണ്. ജ​ന​ങ്ങ​ളെ വി​ശ്വ​സി​ച്ച​ത് കൊ​ണ്ടാ​ണ് കൂ​ടു​ത​ല്‍ സീ​റ്റു കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെകെ ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖര്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കടന്നു. അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തിരിച്ചടി നേരിട്ടു. ഭൂരിപക്ഷം 27,000ത്തില്‍ നിന്ന് 8,000 ത്തിലേക്ക് ഇടിഞ്ഞു. വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ വി​ജ​യി​ച്ചു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ന​യ​ത്ത് ച​ന്ദ്ര​നെ​യാ​ണ് അ​വ​ര്‍ പ​രാ​ജ‍​യ​പ്പെ​ടു​ത്തി​യ​ത്.അതേസമയം, ഫിഷറിസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കുണ്ടറയില്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ്. പിസി വിഷ്ണുനാഥ് മണ്ഡലത്തില്‍ ആറായിരത്തിലധികം വോട്ടിന്റെ ലീഡ് നേടി മുന്നേറുകയാണ്. കുണ്ടറയില്‍ അവസാന ഘട്ടത്തിലാണ് സ്ഥാനാര്‍ഥിയായി വിഷ്ണുനാഥ് എത്തിയത്.തുടര്‍ച്ചയായ എട്ടാം വിജയം ലക്ഷ്യമിട്ട് പൂഞ്ഞാറില്‍ ഒറ്റയാനായി മത്സരിച്ച പിസി ജോര്‍ജിന് അടിതെറ്റി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിനാല്‍ 11,404 വോട്ടിനാണ് വിജയിച്ചത്. 2016ല്‍ ഒരു മുന്നണികളുടേയും സഹായമില്ലാതെയാണ് പിസി നിയമസഭയിലെത്തിയത്.ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനെ പിന്നിലാക്കി വി ശിവന്‍കുട്ടി ലീഡ് നേടി. പാലക്കാട്ട് ഇ. ശ്രീധരനെ അവസാന റൗണ്ടില്‍ ഷാഫി പറമ്പില്‍ പിന്നിലാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും തോല്‍വി ഏറ്റുവാങ്ങി. ഒരു ഘട്ടത്തിലും സുരേന്ദ്രന് ലീഡ് നേടാനായില്ല. ഇതോടെ ബിജെപിയുടെ കേരളത്തിലെ സീറ്റ് നില വീണ്ടും പൂജ്യത്തിലേക്ക് മാറി.“മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം നേടാനായി. ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താനായി. ലീഗിന്റെ പൊന്നാപുരം കോട്ടകളില്‍ വരെ വോട്ട് വിഹിതം വര്‍ദ്ധിച്ചു. മുസ്ലിം ലീഗ് ആവനാഴിയിലെ അവസാന തന്ത്രവും പ്രയോഗിച്ചും തോല്‍പ്പിക്കാന്‍. പക്ഷെ സാധിച്ചില്ല,” വിജയത്തിന് ശേഷം ജലീല്‍ പറഞ്ഞു

Read more about:
RELATED POSTS
EDITORS PICK