താനൂരില്‍ പി കെ ഫിറോസ് തോറ്റു

Pavithra Janardhanan May 2, 2021

താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തോറ്റു. സിറ്റിംഗ് എം എല്‍ എ വി അബ്ദുറഹ്മാനോടാണ് ഫിറോസിന്റെ തോല്‍വി. 560 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അബ്ദുറഹ്മാന്റെ വിജയം.ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ ഡി എഫാണ് മുന്നിട്ടുനില്‍ക്കുന്നത്. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍ ഡി എഫിന്റെ ലീഡ് നില.

Tags:
Read more about:
EDITORS PICK