തൃത്താലയില്‍ പരാജയം സമ്മതിച്ച്‌ വി.ടി ബല്‍റാം, പരിഹസിച്ച് പി വി അൻവർ

Pavithra Janardhanan May 2, 2021

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും മുമ്ബ് തോല്‍വി സമ്മതിച്ച്‌ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച്‌ തൃത്താലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം. സിപിഎമ്മിലെ എംബി രാജജേഷുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് ബല്‍റാമിന്റെ തോല്‍വി.

തുടക്കം മുതല്‍ മാറിമറിഞ്ഞ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്ബോള്‍ എംബി രാജേഷ് മുന്നിലാണ്.2,571 വോട്ടുകള്‍ക്കാണ് എം ബി രാജേഷ് മുന്നിട്ടു നില്‍ക്കുന്നത്. ഇനി എണ്ണാനുള്ളത് ഇടത് അനുകൂല മേഖലകളാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍.- വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ടി ബല്‍റാമിനെ പിന്നിലാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് വിജയത്തിലേക്ക് മുന്നേറുമ്ബോള്‍ ആശംസകളുമായി പി.വി അന്‍വര്‍. തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍’ എന്നും വി.ടി ബല്‍റാമിനെ പരിഹസിച്ച്‌ പി.വി അന്‍വര്‍ കുറിച്ചു.

പി.വി അന്‍വറിന്റെ കുറിപ്പ്:

എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം..പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍..

Tags: ,
Read more about:
RELATED POSTS
EDITORS PICK