ബിജെപി യുടെ അക്കൗണ്ട് പൂട്ടി, എ​ല്‍​ഡി​എ​ഫ് ലീ​ഡ് 99 സീ​റ്റു​ക​ളി​ല്‍, കേരള ജനതയെ സല്യൂട്ട് ചെയ്ത് സീതാറാം യെച്ചൂരി

Pavithra Janardhanan May 2, 2021

സം​സ്ഥാ​ന​ത്ത് തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പി​ച്ച സി​പി​എം 99 സീ​റ്റി​ലേ​ക്ക് ലീ​ഡ് നി​ല ഉ​യ​ര്‍​ത്തി. 41 സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്. എ​ന്‍​ഡി​എ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​യി.ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട പി​ണ​റാ​യി വി​ജ​യ​നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ മു​ഴു​വ​ന്‍ ക്രെ​ഡി​റ്റും. പി​ണ​റാ​യി​യു​ടെ താ​ര​പ​രി​വേ​ഷ​ത്തി​ല്‍ യു​ഡി​എ​ഫ് ത​ക​ര്‍​ന്ന‌​ടി​യു​ക​യാ​യി​രു​ന്നു.പ​ത്തോ​ളം ജി​ല്ല​ക​ളി​ല്‍ ഇ​ട​തു കാ​റ്റാ​ണ് വീ​ശി​യ​ത്. മ​ല​പ്പു​റം, വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് മു​ന്നി​ല്‍ വ​ന്ന​ത്. അ​തേ​സ​മ​യം, ഒ​രു സീ​റ്റു പോ​ലും നേ​ടാ​നാ​കാ​തെ പോ​യ​ത് ബി​ജെ​പി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി.

അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. വീണ്ടും എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ യെച്ചൂരി കേരള ജനതയെ സല്യൂട്ട് ചെയ്യുകയും ചെയ്തു. ‘പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ, ലാല്‍ സലാം. എല്‍ഡിഎഫില്‍ വീണ്ടും വിശ്വാസിച്ചതിന് ഞാന്‍ കേരള ജനതയെ സല്യൂട്ട് ചെയ്യുകയാണ്. കേരളത്തിലെ ജനങ്ങള്‍ നേരിട്ട എല്ലാ പ്രതിസന്ധികളെയും എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിട്ടു. കേരളം കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി നേരിട്ട കേരള ജനത ഇക്കാര്യത്തിലും ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു’. യെച്ചൂരി പറഞ്ഞു

Read more about:
RELATED POSTS
EDITORS PICK