ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച,യുവാവ് അറസ്റ്റിൽ

Pavithra Janardhanan May 2, 2021

ചൊവ്വയില്‍ ശിവക്ഷേത്രത്തില്‍ 5 ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റിൽ . എടപ്പാള്‍ കാലടി കണ്ടനകം സ്വദേശി സജീഷ് (43) അറസ്റ്റിലായത്. ഫെബ്രുവരി 14ന് ആണ് കേസിനാസ്പദമായ സംഭവം. മറ്റൊരു കേസില്‍ പ്രതി റിമാന്‍ഡില്‍ ആയതറിഞ്ഞ് വിരലടയാളം ഒത്തുനോക്കിയും സിസിടിവി ദൃശ്യം പരിശോധിച്ചും സജീഷ് തന്നെയാണ് പ്രതിയെന്ന് ഉറപ്പാക്കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

ഇന്‍സ്പെക്ടര്‍ എസ്.അഷ്റഫ്, എസ്‌ഐ എ.വി.ലാലു, എഎസ്‌ഐ വി.പി.രവീന്ദ്രന്‍, സിപിഒമാരായ റഫീഖ് മഞ്ഞറോടന്‍, സജീഷ് മണ്ണില്‍ എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു .

Tags: ,
Read more about:
EDITORS PICK