അര്‍ധരാത്രിക്ക് മുന്‍പ് ഡല്‍ഹിയില്‍ ഓക്സിജന്‍ വിതരണം ചെയ്യണം, കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്

Pavithra Janardhanan May 3, 2021

കോവിഡ്​ ബാധിതര്‍ ഓക്​സിജന്‍ കിട്ടാതെ മരിച്ചുവീഴുന്നത്​ തുടര്‍ക്കഥയായ ഡല്‍ഹിയില്‍ തിങ്കളാഴ്ച അർദ്ധ രാത്രിയോടെ ഓക്​സിജന്‍ എത്തിക്കണമെന്ന്​ കേ​ന്ദ്രത്തിന്​ താക്കീത്​ നല്‍കി സുപ്രീം കോടതി.അടിയന്തര ഘട്ടങ്ങളില്‍ പ്രയോജന​പ്പെടുത്താന്‍ സംസ്​ഥാനങ്ങളുമായി സഹകരിച്ച്‌​ ഓക്​സിജന്‍ അധിക സ്​റ്റോക് സംഘടിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ജസ്റ്റീസുമാരായ​ ഡി.വൈ. ചന്ദ്രചൂഡ്​, എല്‍.എന്‍ റാവു, എസ്​. രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഓക്​സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 64 പേജടങ്ങിയ ഉത്തരവ്​ നല്‍കിയത്​. കുട്ടികളുടെ ആശുപത്രിയായ മധുകര്‍ റെയ്​ന്‍ബോ ഉള്‍പെടെ ഡല്‍ഹിയിലെ നിരവധി ആതുരാലയങ്ങളിലാണ്​ ഓക്​സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നത്​.

ഇതുസംബന്ധിച്ച്‌​ ഡല്‍ഹി ഹൈക്കോടതിയിലും തുടര്‍ച്ചയായ വാദംകേള്‍ക്കല്‍ തുടരുകയാണ്​. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ”ആരും കൂടുതല്‍ ആവശ്യപ്പെടുന്നില്ല. അത്​ നല്‍കാനാവില്ലെങ്കില്‍ തിങ്കളാഴ്ച നിങ്ങളുടെ വിശദീകരണം തേടും’ എന്നായിരുന്നു ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനു നല്‍കിയ അന്ത്യശാസനം.

Read more about:
EDITORS PICK