വിക്ടറി യെല്ലോ മോഡല്‍ പിന്‍വലിച്ച് ടാറ്റ

Pavithra Janardhanan May 3, 2021

ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് ഏറ്റവുമധികം വിജയം സമ്മാനിച്ച വാഹനമാണ് എന്‍ട്രി ലെവല്‍ മോഡലായ ടിയാഗോ.. ആറ് നിറങ്ങളില്‍ എത്തിയിരുന്ന ടിയാഗോ നിരയില്‍നിന്ന് വിക്ടറി യെല്ലോ മോഡല്‍ ഒഴിവാക്കിയിരിക്കുകയാണ്.ഫ്‌ളെയിം റെഡ്, പ്യൂവര്‍ സില്‍വര്‍, അരിസോണ ബ്ലൂ, പേള്‍സെന്റ് വൈറ്റ്, ഡേറ്റോണ ഗ്രേ എന്നീ അഞ്ച് നിറങ്ങളിലാണ് നിലവില്‍ ടിയാഗോ എത്തിയിട്ടുള്ളത്. ടെക്ടോണിക് ബ്ലു നിറത്തിലുള്ള മോഡലിന് പകരമാണ് അരിസോണ ബ്ലു നിറത്തില്‍ ടിയാഗോ അവതരിപ്പിച്ചത്.

വിക്ടറി യെല്ലോ നിറത്തിലുള്ള ടിയാഗോ ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ നിറം പിന്‍വലിച്ചത് സംബന്ധിച്ച്‌ ടാറ്റയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.XE, XT, XZ, XZ+ എന്നീ വേരിയന്റുകളിലാണ് ടിയാഗോ വിപണിയില്‍ എത്തിയിട്ടുള്ളത്.

Read more about:
EDITORS PICK