പിണറായി വിജയനോടുള്ള ജനങ്ങളുടെ താത്പര്യമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്,സി കെ പത്മനാഭൻ

Pavithra Janardhanan May 4, 2021

മുഖ്യമന്ത്രിയെ പുകഴ്ത്തി മുതിര്‍ന്ന ബി ജെ പി നേതാവ് സി കെ പത്മനാഭന്‍. പിണറായി വിജയനോടുള്ള ജനങ്ങളുടെ താത്പര്യമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്നതില്‍ മറ്റ് പല സംസ്ഥാനങ്ങളും കാണിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമത പിണറായി സര്‍ക്കാര്‍ കാണിച്ചുവെന്നും സി കെ പത്മനാഭന്‍. അതേസമയം എന്തുകൊണ്ട് തോറ്റുവെന്ന് അത്മപരിശോധന നടത്തേണ്ട സമയമാണ് പാര്‍ട്ടിക്കുള്ളതെന്നും തോല്‍വി അംഗീകരിക്കണമെന്നും പത്മനാഭന്‍ പറഞ്ഞു. കൂടാതെ കെ സുരേന്ദ്രന്‍ രണ്ട് ഇടങ്ങളില്‍ മത്സരിച്ചത് വേണ്ടവിധത്തിലുള്ള കൂടിയാലോചന ഇല്ലാതെയാണെന്നും പത്മനാഭന്‍ തുറന്നടിച്ചു.’പിണറായി ചെയ്ത നല്ലതെല്ലാം തിരസ്‌കരിച്ച്‌ കുറ്റം മാത്രം കണ്ടെത്തിയിട്ട് കാര്യമില്ല, ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് പിണറായിക്ക് ജനം മികച്ച പിന്തുണ നല്‍കുകയായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. ധര്‍മ്മടത്ത് പിണറായിക്കെതിരെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സി കെ പത്മനാഭന്‍.

Read more about:
RELATED POSTS
EDITORS PICK