തോല്‍വിക്ക് പിന്നാലെ തല മൊട്ടയടിച്ച്‌ ഇ.എം. അഗസ്തി

Pavithra Janardhanan May 4, 2021

ഉടുമ്പൻചോലയിൽ എം എം മണിയോട് വൻ പരാജയം നേരിട്ടതിനു പിന്നാലെ തല മൊട്ടയടിച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഇഎം ആ​ഗസ്തി. എം.എം മണിയോട് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് അഗസ്തി പറഞ്ഞിരുന്നു. ചാനലുകളുടെ സര്‍വേ പെയ്ഡ് സര്‍വേയാണെന്നും ഫലം മറിച്ചായാല്‍ ചാനല്‍ മേധാവി തല മുണ്ഡനം ചെയ്യുമോ എന്നും അഗസ്തി ചോദിച്ചിരുന്നു. എന്നാല്‍ ഇ.എം അഗസ്തി തല മൊട്ടയടിക്കരുതെന്ന അഭ്യര്‍ഥനയുമായി എം.എം മണി രംഗത്തെത്തിയിരുന്നു.

ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘എം.​എം. മ​ണി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍. ത​ല കു​നി​ച്ച്‌ ജ​ന​വി​ധി മാ​നി​ക്കു​ന്നു. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ലും ഞാ​ന്‍ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ക്കു​ന്നു. നാ​ളെ ത​ല മൊ​ട്ട​യ​ടി​ക്കും. സ്ഥ​ല​വും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ല്‍ പി​ന്നീ​ട് അ​റി​യി​ക്കും’ ഇ​.എം അ​ഗ​സ്തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചത്.

Read more about:
RELATED POSTS
EDITORS PICK