ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ നടന്‍ ശരണ്‍ അന്തരിച്ചു

Pavithra Janardhanan May 5, 2021

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍ (49) അന്തരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണെന്നാണ് റിപ്പോര്‍ട്ടുകള്‍.സിനിമ സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. നടന് പ്രണാമമര്‍പ്പിച്ച്‌ നടന്‍ മോഹന്‍ലാല്‍ ചിത്രത്തിലെ സീന്‍ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.ശരണിന് നടന്‍ മനോജ് കെ.ജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ താന്‍ അറിയുന്ന വ്യക്തിയാണ് ശരണെന്ന് മനോജ് കുറിക്കുന്നു

‘ശരണ്‍ അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ അറിയുന്ന വ്യക്തി, സുഹൃത്ത്. ‘കുമിളകള്‍’ സീരിയലില്‍ 1989-ല്‍ അഭിനയിക്കുമ്ബോള്‍ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയില്‍ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളില്‍ വന്ന ആള്‍ എന്നതും .. മൂന്നു മാസം മുന്‍പ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓര്‍മ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു..പ്രണാമം’.

നടന്‍ മോഹന്‍ലാലിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്

Read more about:
EDITORS PICK