മാര്‍ ക്രിസ്റ്റോറ്റം തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Pavithra Janardhanan May 5, 2021

മലങ്കര മാര്‍ത്തോമ സഭ മുന്‍ പരമാധ്യക്ഷനായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) വിട വാങ്ങി. ഇന്ന് പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല കുമ്ബനാട്ടെ ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലിരിക്കൊണ് മരണം.അദ്ദേഹത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തു. 100 വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുക എന്നത് അത്യപൂര്‍വമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അനാഥരുടെ കണ്ണീരൊപ്പാനും അവര്‍ക്കാശ്വാസം എത്തിക്കാനും ജീവിതം ഉഴിഞ്ഞുവച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

വി​യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ദുഃഖി​ക്കു​ന്നു. ശ്രേ​ഷ്ഠ​മാ​യ ദൈ​വ​ശാ​സ്ത്ര പ​രി​ജ്ഞാ​ന​വും മ​നു​ഷ്യ​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ള്‍ ദൂ​രീ​ക​രി​ക്കാ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹം എ​ല്ലാ​ക്കാ​ല​വും ഓ​ര്‍​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Read more about:
EDITORS PICK