അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തി, പി ടി തോമസ് എംഎല്‍എ ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് പി കെ ശ്രീമതി

Pavithra Janardhanan May 5, 2021

ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് പി ടി തോമസ് എംഎല്‍എ ക്കെതിരെ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി വക്കീല്‍ നോട്ടീസയച്ചു. ഒരു കോടി രൂപാ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

സംസ്ഥാനത്ത് കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്നായിരുന്നു പി ടി തോമസിന്റെ പ്രസ്താവന.

 

Read more about:
EDITORS PICK