വാക്‌സിന്‍ എടുക്കുമ്പോൾ കുട്ടികളെ പോലെ പേടിച്ച്‌ കരഞ്ഞ് യുവതി, വൈറൽ വീഡിയോ

Pavithra Janardhanan May 5, 2021

വാക്‌സിനെടുക്കുമ്ബോള്‍ പേടിച്ച്‌ കരയുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. സുക്രിതി തല്‍വാര്‍ എന്ന സ്ത്രീയാണ് ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുമ്ബോള്‍ പേടിച്ച്‌ കരയുന്നത്. മാസ്‌ക് ഒക്കെ ധരിച്ച്‌ വാക്‌സിനെടുക്കാന്‍ ഒരുങ്ങുകയാണ് സുക്രിതി. എന്നാല്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് ചാടി ഒരു നിമിഷം നല്‍കണമെന്ന് നഴ്‌സിനോട് അഭ്യര്‍ത്ഥിക്കുന്നു.പിന്നെ കുട്ടികളെ പോലെ മമ്മി എന്ന് വിളിച്ച്‌ കരയുകയാണ്.

നിശബ്ദമായി ഇരുന്ന് സഹകരിക്കാന്‍ നഴ്‌സ് അവളോട് ആവശ്യപ്പെടുന്നു. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ വൈറലായി. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട് ചിരിക്കുകയാണ് മിക്കവരും. 3.4 ദശലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

 

Read more about:
EDITORS PICK