വീട്ടമ്മയിൽ നിന്നും മിസിസ് കേരള സെക്കന്റ്‌ റണ്ണറപ്പിലേക്ക്, ജിനാ ജയ്മോൻ പങ്കുവെച്ച കുറിപ്പ്‌ വൈറൽ

Pavithra Janardhanan May 6, 2021

സാധാരണ ഒരു വീട്ടമ്മയിൽ നിന്നും ബിസിനസുകാരിയിലേക്കും മിസിസ്കേരള സെക്കന്റ്‌ റണ്ണറപ്പിലേക്കും വരെ എത്തിയ ജിന ജൈമോൻ പങ്കുവെച്ച ജീവിത വിജയങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ വിവരിക്കുന്ന കുറിപ്പ് വൈറൽ. തന്റെ നേട്ടത്തിലേക്ക് അഭിമാനപൂർവം നടന്നു കയറിയ ഈ പെൺതരിയുടെ ജീവിത യാത്ര വീട്ടമ്മമാർക്ക് പ്രചോദനമാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ഈ ഫോട്ടോ കാണുമ്പോ സ്വയം സന്തോഷവും അഭിമാനവും തോന്നാറുണ്ട്.സാധാരണ വീട്ടമ്മയിൽ നിന്നും ബിസിനസ്‌കാരി, മിസിസ് കേരള സെക്കന്റ്‌ റണ്ണർ അപ്പ്‌….എന്റെ കഷ്ടപ്പാടിന്റെ ഫലം തന്നെയാണ് അതെല്ലാം ….ചിലപ്പോൾ തോന്നിയിട്ടുണ്ട് എന്റെ ഇപ്പോഴത്തെ ജീവിതം ഞാൻ പൊരുതി നേടിയതാണെന്ന്…യാത്രയും മോഡലിംഗും എന്റെ ഇഷ്ടങ്ങൾ ആയിരുന്നു… പക്ഷെ നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ നടന്ന താരതമ്യവും, കുറ്റപ്പെടുത്തലുകളും കാരണം ചെറുപ്പത്തിൽ ആ ഇഷ്ടങ്ങൾ പുറത്തുപറയാൻ തന്നെ പേടിയായിരുന്നു….സ്പോർട്സിലും, പഠിത്തത്തിലും ഞാൻ ആക്ടീവ് ആയിരുന്നു…. കസിൻസിൽ ഏറ്റവും നിറം കുറവ് ഞാനായിരുന്നു. ഇപ്പോഴും നിറം ഏതാണ്ട് വലിയ സംഭവമാണ് പലരുടേയും ധാരണ… നമ്മുടെ സമൂഹത്തിൽ അതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല .. കറുപ്പ് വെളുപ്പ് താരതമ്യങ്ങൾ ഇപ്പോഴുമുണ്ട്… കുട്ടികളുടെ മനസ്സിൽ അത് ഉണ്ടാക്കുന്ന ആഘാതങ്ങൾ അത്ര വലുതാണ്…. ചെറുപ്പത്തിൽ എന്റെ മനസ്സിലും അതുണ്ടാക്കിയ മുറിവ് വലുതാണ്….എന്റെ ലൈഫിൽ വലിയ മാറ്റങ്ങൾ വന്നത് വിവാഹശേഷമാണ്… ഒരുപക്ഷേ എന്റെ ജീവിതത്തിലെ രണ്ടാം അധ്യായം എന്ന് പറയാം… എന്നെ എന്റെ കോംപ്ലക്സിൽ നിന്ന് പുറത്തെടുത്തത് എന്റെ ഭർത്താവായ ജെയ്മോൻ അന്തിക്കാട് ആണ്…

അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് എന്നെ മാറ്റിമറിച്ചത്… കലാരംഗത്ത് പ്രവർത്തിക്കുന്ന ആളായതു കൂടി കൊണ്ടാകാം അദ്ദേഹത്തിന് എന്റെ ഇഷ്ടങ്ങളെ എളുപ്പത്തിൽ മനസിലായതും അതിനു കൂട്ടു നിന്നതെന്നും പലപ്പോഴും തോന്നിയിട്ടുണ്ട് ..പിന്നീട് ചെറുപ്പത്തിൽ മനസ്സിൽ സൂക്ഷിച്ച ഇഷ്ടങ്ങളെല്ലാം പൊടിതട്ടിയെടുത്തു… യാത്രകളെ പ്രണയിച്ച ഞാൻ ഇന്നിപ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്തേക്ക് ആളുകൾക്ക് യാത്ര പോകാനുഉള്ള ടൂർ പാക്കേജ് നടത്തുകയാണ്.. പിന്നീട് മാറ്റിവെച്ച ഇഷ്ടം മോഡലിംഗ് ആയിരുന്നു.. ഈ പ്രായത്തിൽ അത് നടക്കുമോ എന്ന ചിന്തയായിരുന്നു….. സത്യത്തിൽ അങ്ങനെയുള്ള ചിന്തകളെ ആണ് ആദ്യം മറികടക്കേണ്ടത്..ഇഷ്ടങ്ങൾക്ക് പരിധികളില്ല…ഞാൻ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയാണ്… ഒരു സാധാരണ വീട്ടമ്മയായി ഇരിക്കുമ്പോഴാണ് ഈ ആഗ്രഹങ്ങളെല്ലാം വീണ്ടും മനസ്സിൽ മുളപൊട്ടുന്നത്… എനിക്കെന്താ ഒരു മോഡൽ ആയാൽ.. നമ്മുടെ മമ്മൂക്ക വരെ പ്രായത്തെ പിടിച്ചു കെട്ടിയിട്ടുള്ള ആളാണ്.. ശ്രമിക്കുക തന്നെ… പിന്നീട് അതിനു വേണ്ടിയുള്ള ഹാർഡ് വർക്ക്‌ ആയിരുന്നു..നമുക്ക് എല്ലാത്തിനും സമയമുണ്ട്, നമ്മൾ അതു കണ്ടെത്തണം എന്ന് മാത്രം…മിക്കവാറും സ്ത്രീകൾക്കും സമയമില്ല എന്ന പറച്ചിൽ ഞാൻ കേട്ടിട്ടുണ്ട്… സമയം എല്ലാവർക്കും ഒരു പോലെയാണ്.. നമ്മൾ അതിനെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നത് പോലെ ഇരിക്കും കാര്യങ്ങൾ…4 മണിക്ക് എഴുന്നേറ്റ് എല്ലാ പണികളും കഴിച്ച് ആറുമണിക്ക് ജിമ്മിൽ പോകും… വന്നിട്ട് ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ, ജോലി, അങ്ങനെ എന്റേതായ എല്ലാ കാര്യങ്ങൾക്കും ഞാൻ സമയം കണ്ടെത്തി…അമിതഭാരമുള്ള എന്റെ ശരീരത്തെ ആദ്യം വരുതിയിലാക്കി എടുത്തു… എനിക്കുവേണ്ടി രണ്ടു മണിക്കൂർ എന്നും മാറ്റിവയ്ക്കും… പയ്യെപ്പയ്യെ എന്റെ ഇഷ്ടങ്ങളിലേക്കുള്ള വഴിയേ ഞാൻ എത്തി…..നമ്മൾ ഒരുപാട് ആഗ്രഹിച്ചാൽ ലോകം തന്നെ അതു സാധിക്കാൻ കൂടെ നിൽക്കുമെന്നു കേട്ടിട്ടുണ്ട്… സത്യമാണത്….പിന്നെ നമ്മുടെ കഠിനാധ്വാനവും….. ..

Read more about:
RELATED POSTS
EDITORS PICK